general

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.ജി.ഒ.യു നേതൃത്വത്തിൽ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാമുദീൻ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ആ‍ർ.രാജേഷ്,​ എസ്.നൗഷാദ്,​ ഡോ. ജി.പി.പദ്മകുമാർ,​ എസ്.ഒ.ഷാജികുമാർ,​ ഐ.എൽ.ഷെറിൻ,​ ഡോ. എ.അരവിന്ദ്,​ ആ‍ർ.അനൂപ് രാജ്,​ എം.മുഹമ്മദ് സലീം,​ വി.സി.ഷിബു,​ ഷൈൻ,​ സിന്ധുലാബീവി.എം എന്നിവർ സംസാരിച്ചു.