തിരുവനന്തപുരം: തദ്ദേശസ്ഥാപന പുനർവിഭജനത്തിന്റെ ഭാഗമായ വാർഡ് മാപ്പിംഗിന് ഇൻഫൊർമേഷൻ കേരള മിഷൻ വികസിപ്പിച്ച ക്യൂഫീൽഡ് എന്ന ആപ്ളിക്കേഷൻ പ്രയോജനപ്പെടുത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഡീലിമിറ്റേഷൻ കമ്മിഷന്റെ ആദ്യയോഗത്തിലാണ് തീരുമാനം. വാർഡ് പുനർവിഭജനത്തിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ കരടും യോഗം ചർച്ച ചെയ്തു.
കമ്മിഷൻ അംഗങ്ങളും വിവിധി വകുപ്പ് സെക്രട്ടറിമാരുമായ ഡോ.രത്തൻ യു. ഖേൽക്കർ, കെ. ബിജു, എസ്. ഹരികിഷോർ, ഡോ. കെ. വാസുകി എന്നിവരും കമ്മിഷൻ സെക്രട്ടറി എസ്. ജോസ്നമോളും യോഗത്തിൽ പങ്കെടുത്തു.