apakadavasthayil-maram

കല്ലമ്പലം: കരവാരം പഞ്ചായത്ത് പരിധിയിൽ അപകട ഭീതിയുയർത്തി റോഡരികിലെ വന്മരം. ചാത്തൻപാറ നെടുംപറമ്പ് റോഡിൽ ചപ്പാത്ത്മുക്ക് ജംഗ്ഷന് സമീപമുള്ള വളവിൽ റോഡിനോട് ചേർന്ന് പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന മരമാണ് അപകടാവസ്ഥയിലുള്ളത്. ഏതുസമയത്തും കടപുഴകി വീഴാമെന്ന അവസ്ഥയിൽ നിൽക്കുന്നമരത്തിന് സമീപമായി ഒരു ട്രാൻസ്ഫോമറും 11 കെ.വി ലൈനും ഉണ്ട്. രാജധാനി എൻജിനീയറിംഗ് കോളേജിലേക്ക് പോകുന്ന വഴിയായതിനാൽ എപ്പോഴും ധാരാളം യാത്രക്കാർ വാഹനങ്ങളിലും കാൽനടയായും ഇത് വഴി കടന്നുപോകുന്നുണ്ട്. കരവാരംപഞ്ചായത്ത്, കരവാരം വില്ലേജ്, നഗരൂർ പൊലീസ് സ്റ്റേഷൻ, ഫയർഫോഴ്സ്, ആറ്റിങ്ങൽ കെ.എസ്.ഇ.ബി, ദുരന്തനിവാരണ അതോറിട്ടി എന്നിവിടങ്ങളിൽ ചപ്പാത്ത് മുക്ക് റസിഡൻസ് അസോസിയേഷൻ പരാതി നൽകി.