തിരുവനന്തപുരം: പേരൂർക്കട മണ്ണാംമൂല MRA73Fൽ പി.പി.സുരേന്ദ്രൻ (71) നിര്യാതനായി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. 36 വർഷമായി അദ്ദേഹത്തിനൊപ്പം സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യ: സുലേഖ. മക്കൾ: അതുൽ, അൽക്ക. മരുമക്കൾ: സനു സഹദേവൻ, സോജ ജേക്കബ്. ചെറുമകൾ: തുഷിത സനു. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൈക്കാട് ശാന്തികവാടത്തിൽ.