കല്ലമ്പലം: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പ്പാർച്ചനയും ഡി.സി.സി ജനറൽസെക്രട്ടറി ഇ.റിഹാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി. ജ്യോതിലാൽ, കുന്നിൽ ഫൈസി, മക്തും തോളൂർ, കെ.തമ്പി, പി.സുഗന്ധി, എസ്.സന്ധ്യ, എ.ജെ ജിഹാദ്, അഫ്സൽ മടവൂർ, സി. സന്ധ്യ, എം.എസ് അരുൺ എന്നിവർ പ്രസംഗിച്ചു.
നാവായിക്കുളം ഉമ്മൻ ചാണ്ടി ദർശനവേദി സംഘടിപ്പിച്ച അനുസ്‌മരണം നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം.താഹ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. എസ്.സന്തോഷ്‌കുമാർ,എൻ.കെ .പി.സുഗതൻ,എസ്.ബിനു,മണിലാൽ പൈവേലിക്കോണം, കുടവൂർ നിസാം,നബീൽ കല്ലമ്പലം,ആസിഫ് കടയിൽ, സിയാദ് കല്ലമ്പലം,ടി.ആർ.രാജേഷ്,എസ്. ഷിബു എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് തോട്ടയ്ക്കാട് 41-ാം ബുത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണത്തിലും പുഷ്പാർച്ചനയിലും പി.ജയേഷ്,എസ്.ജഹ്ഫറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ്.ഐ.എൻ.ടി.യു.സി,സേവാദൾ. ഡി.കെ.ടി.എഫ് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉമ്മൻ ചാണ്ടി അനുസ്‌മരണവും പുഷ്‌പാർച്ചനയും നടന്നു. ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കൽ നിഹാസ്, എസ്.അജാസ്, നിസാർ പള്ളിക്കൽ, അനൂപ് പകൽക്കുറി, എസ്.നിസാം, ടി.ഐ. സാനു എന്നിവർ പ്രസംഗിച്ചു.