നെടുമങ്ങാട് : വിദ്യാർത്ഥികളുടെ കോടതികളിലേക്കുള്ള നിയമപരിജ്ഞാനയാത്രയുടെ (സംവാദ) ഭാഗമായി നെടുമങ്ങാട് കോടതിയിൽ അന്തർദേശീയ നീതിന്യായദിനം ആചരിച്ചു.പ്രിൻസിപ്പൽ മുൻസിഫ് രാധിക. എസ്. നായർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുമായി സംവാദവും നടന്നു.നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഉബൈസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വൈശാന്ത് സ്വാഗതം പറഞ്ഞു. സംവാദ കോഓർഡിനേറ്റർ അഡ്വ.ജയകുമാർ തീർത്ഥം,അഡ്വ.സിദിഖ്,അഡ്വ. അനില.കെ.പി, അഡ്വ . വിമേഗ, അഡ്വ.സജിത, ജയൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.