തിരുവനന്തപുരം: കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, കെ.യു.സി.ടി.ഇ, സ്വാശ്രയ കോളേജുകളിലെ ബി.എഡ് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്‌മെന്റ് 23, 24, 25 തീയതികളിൽ പാളയം സെനറ്റ് ഹാളിൽ നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
ബിരുദ വിദ്യാർത്ഥികൾക്ക് മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. ഗവൺമെന്റ്, എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും യു.ഐ.ടി സെന്ററുകൾ തമ്മിലും മാറ്റം അനുവദിക്കും. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
പരീക്ഷാ ഫീസ് അടയ്ക്കാം
ആഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ./ബി.എസ്‌സി/ബികോം. പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകളുടെ വൈവവോസി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
29ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ പ്രാക്ടിക്കൽ എക്സാം ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധന
വിദൂരവിദ്യാഭ്യാസ വിഭാഗം ഡിസംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.സി.എ./ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 22, 23, 24 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.