photo

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ 30തിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മടത്തറ, കരിമൺകോട്, കൊല്ലായിൽ വാർഡുകളിൽ അടൂർ പ്രകാശ് എം.പി വോട്ടഭ്യർത്ഥനയുമായി ഭവന സന്ദർശനം നടത്തി. യു.ഡി.എഫിനായി മടത്തറ വാർഡിൽ ഷൈജയും, കൊല്ലായിൽ വാർഡിൽ റുക്കിയ ബീവിയും, കരിമൺകോട് വാർഡിൽ സുഭാഷുമാണ് മത്സര രംഗത്തുള്ളത്.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.സുശീലൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഡി.രഘുനാഥൻ നായർ,പി.എസ്.ബാജിലാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതപ്രിജി, കോൺഗ്രസ് പെരിങ്ങമ്മല മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീൻ,പഞ്ചായത്ത് മെമ്പർമാരായ ഷീജ ഷാജഹാൻ, ഷീബ ഷാനവാസ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പ്രസാദ് വേങ്കൊല്ല, ഇടവം ഷാനവാസ്, ജവഹർ, നിസാം,സ്ഥാനാർത്ഥി റുക്കിയബീവി എന്നിവരും പങ്കെടുത്തു.