പാറശാല: കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പാറശാല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെ.കെ.ജസ്റ്റിൻരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പാറശാല സുധാകരൻ, പവതിയാൻവിള സുരേന്ദ്രൻ, ലെൽവിൻ ജോയ്, വിനയനാഥ്, സുനിൽ, അജി, സുജി, വിജയൻ, സ്റ്റീഫൻ, ജോയ്, ഷീബാറാണി, സുരേഷ്, മേരിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.