തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ചെസ് ദിനാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ചെസ് ചാമ്പ്യൻ റോഷൻ സഞ്ജയ് നായരുമായി ചെസ് കളിച്ചാണ് അദ്ദേഹം മത്സരം ഉദ്ഘാടനം ചെയ്തത്.ഡി.എ.സി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ഷൈലാ തോമസ്, മാനേജർ സുനിൽരാജ് സി.കെ എന്നിവർ പങ്കെടുത്തു. ലോക ചെസ് ദിനമായ ഇന്ന് രാവിലെ 10.30 മുതൽ ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരുടെ ചെസ് മത്സരം നടക്കും. മത്സരത്തിൽ സെന്ററിലെ അപർണാ സുരേഷ്, ആർദ്ര അനിൽ, ഷിജു.ബി.കെ, മുഹമ്മദ് അഷീബ്, ആൽബിൻ വെർണൻ, അനുരാഗ്, അശ്വിൻ ദേവ്, സായാ മറിയം തോമസ് എന്നിവർ പങ്കെടുക്കും.