പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിൽ നടന്ന മാതൃ ശിശു സംരക്ഷണ ജാഗ്രതാ സദസ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എ എ.ടി ജോർജ് മാതൃ അവബോധന കാമ്പയിൻ ഉദ്ഘാനം ചെയ്തു.കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ് മുഖ്യ പ്രഭാഷണം നടത്തി.
അമ്മമാർക്കായുള്ള ജാഗ്രത സദസ് പാറശാല സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.സജിയും,നിയമാവബോധന ക്യാമ്പയിന്റെ ഉദ്ഘാടനം പൊഴിയൂർ സർക്കിൾ ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമും നിർവഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.വിനിതകുമാരി വിഷയാവതരണം നടത്തി.മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലിയോട് സത്യനേശൻ,ഐങ്കാമം വാർഡ് മെമ്പർ ജി.മഹിളകുമാരി, സി.ഡി.എസ് ഡി.യമുന,അങ്കണവാടി ടീച്ചർ എസ്.ലതാകുമാരി,പരശുവയ്ക്കൽ എഫ്.എച്ച്.എസ് ജെ.പി.എച്ച്.എൻ വിജയലക്ഷ്മി,ആശാവർക്കർമാരായ രജനി,വിജയകുമാരി,മാറ്റുമാരായ ശാന്തി,സുമ ദേവി,റഷീദാ ബീവി,വാർഡ് വികസന സമിതി ഭാരവാഹികൾ,വനിതാ വിഭാഗം സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.