വിതുര:കോൺഗ്രസ് പൊന്നാംചുണ്ട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് വിതുര പൊന്നാംചുണ്ട് ജംഗ്ഷനിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണസമ്മേളനം നടക്കും. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്യും. ഡി.സി.സിജനറൽസെക്രട്ടറി എൽ.കെ.ലാൽറോഷിൻ,കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ എന്നിവർ പങ്കെടുക്കും. എസ്.എസ്.എൽ.സി,പ്ലസ്ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കും.