തിരുവനന്തപുരം: ഇടവക്കോട്‌ ലെക്കോൾ ചെമ്പക സ്‌കൂളിന്റെ ഇന്റർ സ്കൂൾ ഫെസ്റ്റായ 'ക്രിയേറ്റ്' സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ആനി ചെറിയാൻ,ഐ.വി.ജോൺ,സീനിയർ സ്‌കൂൾ കോ ഓർഡിനേറ്റർ റെജിന വിവേക്, ക്രിയേറ്റ് കോ ഓർഡിനേറ്റർ ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.