k

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ 33-ാമത് നാടുനീങ്ങൽ വാർഷികം കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ആചരിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ബായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായ് എന്നിവർ ചേർന്ന് ദീപം തെളിച്ചു. മുഖ്യാതിഥിയും നടനുമായ മണിയൻ പിള്ള രാജു, ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ പുഷ്‌പാർച്ചന നടത്തി. രാജകുടുംബാംഗങ്ങളായ രാമവർമ്മ, ആദിത്യവർമ്മ, കനറാ ബാങ്ക് എ.ജി.എം കൃഷ്‌ണകുമാർ, എൻ.സി.സി കേണൽ ജെയ്ഷ്‌ണകർ ചൗധരി, ഭീമ ജുവലറി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, ശാസ്തമംഗലം മോഹൻ, പദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയംഗം കരമന ജയൻ, ജനതാദൾ നേതാവ് തമ്പാനൂർ രാജീവ്, ശ്രീചിത്തിര തിരുനാൾ സ്‌കൂൾ സെക്രട്ടറി സതീഷ് കുമാർ, ഡയറക്ടർ പുഷ്‌പലത, പാലസ് സെക്രട്ടറി ബാബു നാരായണൻ, പി.രവീന്ദ്രൻ നായർ, എസ്.എൻ.രഘുചന്ദ്രൻ നായർ, ജേക്കബ് കെ.എബ്രഹാം, സൺലാൽ തുടങ്ങിയവർ പങ്കെടുത്തു.