നെയ്യാറ്റിൻകര: സനാതന അദ്വൈത ആശ്രമത്തിന് കീഴിലുള്ള വ്ലാങ്ങാമുറി ഗുരുമന്ദിരം ദുർഗാദേവി ക്ഷേത്രത്തിൽ ഗുരുപൂർണിമ മഹോത്സവം നാളെ നടക്കും. രാവിലെ 5ന് ഗണപതി ഹോമം,6ന് അഭിഷേകം,8ന് മന്ത്രദീക്ഷ,8.30ന് ഗുരുകീർത്തനാലാപനം,9ന് ഗുരുപൂർണിമ മഹോത്സവം യാഗബ്രഹ്മൻ ആചാര്യശ്രീ ആനന്ദ് നായർ ഉദ്ഘാടനം ചെയ്യും. ആശ്രമം കാര്യദർശി ശിവാകൈലാസ് അദ്ധ്യക്ഷനാകും. ആശ്രമം ചെയർമാൻ അഡ്വ.ആർ.പി രതീഷ് മോഹൻ,സംഘാടക സമിതി പ്രസിഡന്റ് അജേഷ് അമ്പൂരി,വിമൽ എന്നിവർ സംസാരിക്കും. 9.30ന് സൂര്യവംശി അഖാഡ കേരള ഘടകം ചീഫ് ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിക്ക് പാദപൂജ,ഗുരുദക്ഷിണ സമർപ്പണം,തുടർന്ന് സത്സംഗം. 10.30ന് വേദപാരായണം. ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 3ന് ഗുരുദർശനം, ഭജന.