പള്ളിക്കൽ: പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം,സ്റ്റാർസ്,കിളിമാനൂർ ബി.ആർ.സി എന്നിവയുടെ സംയുക്തസംരഭമായ വർണക്കൂടാരം പദ്ധതി മൂതല ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പൂർത്തീകരിച്ച് 23ന് ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വച്ച് പുതുതായി നിർമ്മിച്ച പാചകപ്പുര/സ്റ്റോർ കിളിമാനൂർ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനംചെയ്യും.