തിരുവനന്തപുരം: ശുചീകരണ ജോലിക്കിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമോദിച്ചു.ഫയർഫോഴ്സ്,കോർപ്പറേഷൻ,ഇറിഗേഷൻ,പൊലീസ്,റവന്യു,ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ എ.ഡി.എം പ്രേംജി.സി,ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വിജയസേനൻ തുടങ്ങിയവർ പങ്കെടുത്തു.