health

വർക്കല: നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗം സ്ക്വാഡ് ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. നടയറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് കിച്ചൻ, ടൗൺ ഷെഫ് ഫുഡ്‌ കോർട്ട്, ജവഹർ പാർക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാർത്തിക തട്ടുകട, റെയിൽവേ സ്റ്റേഷന് സമീപത്തെ കെ.ബി.ആർ ഹോട്ടൽ, ഹാഷിം ബേക്കറി, പാലസ് ഹോട്ടൽ തുടങ്ങി നിരവധി സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പാചകത്തിനായി ഉപയോഗിച്ച പഴകിയ എണ്ണയും പരിശോധനയിൽ പിടിച്ചെടുത്തു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നകുമാർ, എച്ച്.ഐ മാരായ അനീഷ്.എസ്.ആർ, ഹാസ് മി.എ.എൽ, മുബാറക് ഇസ്മായിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ബങ്ക് കടയ്ക്കായി പെർമിറ്റ് നൽകിയിട്ടുള്ള സ്ഥാപനത്തിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് കട നടത്തിപ്പുകാരൻ തട്ടിക്കയറുകയും അപമര്യാദയായി പെരുമാറിയതായി ഉദ്യോഗസ്ഥർ ആരോപിച്ചു.