തിരുവനന്തപുരം: ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ബാലസുബ്രഹ്മണ്യൻ അനുസ്മരണ യോഗം ഇന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കും. കേന്ദ്ര കമ്മിറ്റി അംഗം കളത്തിൽ വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി അദ്ധ്യക്ഷത വഹിക്കും. ആനയറ രമേശൻ,അനൂപ് ശ്രീരാമചന്ദ്രൻ,വിനോദ് രാജ്,ശ്രീജാഹരി,റാഫി തൊപ്പിച്ചന്ത,ഹരിലാൽ എന്നിവർ പങ്കെടുക്കും.