vld-1

വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ നാടുനീങ്ങൽ വാർഷികം ആചരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. വിദ്യാർത്ഥികളും അദ്ധ്യാപകരും മഹാരാജാവിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന നടത്തി. കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ സ്‌കൂൾ മാനേജർ ടി.സതീഷ് കുമാർ,പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി,വിദ്യാർത്ഥികൾ,അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.