തിരുവനന്തപുരം: ലാൽ കൃഷ്ണ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 8-ാം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് രാവിലെ 9 മുതൽ ലാൽ കൃഷ്ണ മെമ്മോറിയൽ ഹാളിൽ ജൂനിയർ,സബ് ജൂനിയർ സീനിയർ എന്നീ വിഭാഗങ്ങളിൽ ചിത്രരചനാ മത്സരവും 12 -ാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചയ്ക്ക് 1മുതൽ ക്വിസ് മത്സരവും നടത്തും.ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ അവരുടെ ക്ളാസ് തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർ രണ്ടുപേരടങ്ങുന്ന ഒരു ടീമായിട്ടുവേണം മത്സരിക്കേണ്ടത്. വിദഗ്ദ്ധ ജഡ്ജിംഗ് കമ്മിറ്റി ചിത്രങ്ങളും മറ്റും പരിശോധിച്ച് വിജയികളെ പ്രഖ്യാപിക്കും.വിജയികൾക്കുള്ള ക്യാഷ് അവാർഡ്, മെമന്റോ, സർട്ടിഫിക്കറ്റുകൾ എന്നിവ 8-ാം വാർഷിക ദിനമായ സെപ്തംബർ 2ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി എസ്.കെ.അജികുമാർ അറിയിച്ചു.ഫോൺ: 9495408548,9495042976.