general

ബാലരാമപുരം: കെ.എസ്.കെ.ടി.യു 23ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. രമ്യ കല്യാണമണ്ഡപത്തിൽ പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാവിലെ സമ്മേളനനഗരിയിൽ എ.ഗണേശൻ പതാക ഉയർത്തി.
ജില്ലാ സെക്രട്ടറി കെ.ശശാങ്കൻ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഗണേശൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ. ശശി രക്തസാക്ഷി പ്രമേയവും കെ.അംബിക അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ എസ്.രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ,​ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എ.ഡി കുഞ്ഞച്ചൻ,​ എൻ.രതീന്ദ്രൻ,​ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ എബ്രഹാം,​ ഒ.എസ്.അംബിക,​ പുത്തൻകട വിജയൻ,​ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ, ​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.