sndp-

ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രതിമാസ സത്സംഗ വിശ്വാസി സംഗമവും പ്രഭാഷണ പരമ്പരയും എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഗാന്ധി കടയ്ക്കാവൂർ ഉദ്ഘാടനം ചെയ്തു. സഭവിള ആശ്രമം വനിതഭക്തജന സമിതി പ്രസിഡന്റ് ഷീല മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.

ഗുരുസന്ദേശങ്ങളുടെ കാലികപ്രസക്തി എന്ന വിഷയത്തിൽ പ്രമുഖ ഗുരു സന്ദേശ പ്രഭാഷകൻ ഡോ.ബി.സീരപാണി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ നിമ്മി ശ്രീജിത്ത്, ശ്രീജ അജയൻ, ഉദയകുമാരി വക്കം,ശാർക്കര ഗുരുക്ഷേത്ര വനിത ഭക്തജനസമിതി സെക്രട്ടറി ബീന ഉദയകുമാർ, യൂണിയൻ കൗൺസിലർമാരായ ഡി.ചിത്രാംഗദൻ,സി.കൃത്തിദാസ് എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ആശ്രമാങ്കണത്തിൽ ആരംഭിച്ച പുഷ്പോദ്യാനത്തിന്റെ ഉദ്ഘാടനം വിജയ അനിൽകുമാറിന് പുഷ്‌പത്തൈകൾ കൈമാറി ഗാന്ധി കടയ്ക്കാവൂരും, ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വരം ക്ഷേത്ര ഫലക പ്രതിഷ്ഠയുടെ 101മത് വാർഷികോത്സവത്തിന്റെ ഭാഗമായി ഗുരുദേവ ദർശന പഠനകേന്ദ്രം പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം ഡോ.ബി.സീരപാണിക്ക് പഠനകേന്ദ്രം ജോയിന്റ് സെക്രട്ടറി വിപിൻ മിരാൻഡയും, മികച്ച വിദ്യാർത്ഥികൾക്ക് ശിവഗിരിമഠം നൽകുന്ന സമംഗ പ്രതിമാസ സ്കോളർഷിപ്പ് ചിറയിൻകീഴ് സ്വദേശി മാസ്റ്റർ ബിജുവിന് രമണി ടീച്ചർ വക്കവും കൈമാറി നിർവഹിച്ചു.