വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തേക്ക് മൂന്നാമത്തെ കപ്പൽ ഇന്ന് രാവിലെ എത്തും.കൊളംബോയിൽ നിന്ന് ഇന്ന് പുലർച്ചെ പുറംകടലിലെത്തിയ നാവിയോസ് ടെപോ എന്ന കപ്പലാണ് രാവിലെ 7 ഓടെ ബെർത്തിൽ അടുപ്പിക്കുന്നത്.ആദ്യ കപ്പലിൽ ഇവിടെയെത്തിച്ച കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിനാണ് കപ്പൽ എത്തുന്നത്.

തുറമുഖത്ത് ശേഷിക്കുന്ന കണ്ടെയ്‌നറുകളിൽ 863 എണ്ണം നാവിയോസ് ടെപോയിൽ ലോഡ് ചെയ്യുമെന്നാണ് വിവരം.ലോഡിംഗ് പൂർത്തിയാക്കി കപ്പൽ ചെന്നൈയിലേക്ക് തിരിക്കും.261 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ള നാവിയോസ് ടെംപോയിൽ ഫിലിപ്പൈൻസ് സ്വദേശികളായ 20 പേരാണ് ക്രൂ.