പൂവാർ: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കരുംകുളം ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി അംഗം അഡ്വ.വിൻസെന്റ് ഡി.പോൾ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം നടപ്പിലാക്കിയ സ്നേഹ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.കെ.വത്സലകുമാർ നിർവഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.കെ.സാംദേവ്, സി.എസ്.ലെനിൻ, അഡ്വ.അഡോൾഫ് ജി മൊറായിസ്, പുഷ്പം സൈമൺ, മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്മാരായ ജെ.ജോണി, അനിൽ.വി.സലാം, ബേയ്സൽ ഷിബു, ജനറൽ സെക്രട്ടറിമാരായ ടി.കെ.അശോക് കുമാർ, താരാസിംഗ്, പാമ്പുകാല ജോസ്, കാഞ്ഞിരംകുളം ശരത് കുമാർ, വിഴിഞ്ഞം യേശുദാസ്, ടാൾബെർട്ട് മൊറായിസ്, മണ്ഡലം പ്രസിഡന്റ്മാരായ പരണിയം ഫ്രാൻസിസ്, മുക്കോല ബിജു, ജി.കെ.പ്രദീപ് കുമാർ,പ്രദീപ് ശാന്തകുമാരൻ, യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ശരത് കോട്ടുകാൽ, ജനപ്രതിനിധികൾ, മണ്ഡലം ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.