മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്‌മാർട്ട് അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ നിർവഹിച്ചു. മഞ്ഞറമൂലയിൽ ചേർന്ന യോഗത്തിൽ മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഊരുട്ടമ്പലം ബ്ലോക്ക് ഡിവിഷൻ അംഗം രജിത് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ, ഗ്രാമ പഞ്ചായത്ത് അംഗം പ്രേമവല്ലി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് ഘോഷ് എന്നിവർ സംസാരിച്ചു.