തിരുവനന്തപുരം: എണ്ണ,വാതക വ്യവസായ മേഖലയിലെ സോഫ്ട്‌വെയർ കമ്പനിയായ ഷെൽസ്‌ക്വയർ പത്താംവാർഷികത്തോടനുബന്ധിച്ച് പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ടെക്‌നോപാർക്ക് ഫേസ് 4ൽ പുതിയ ഓഫീസ് തുറന്നു. ടെക്‌നോപാർക്ക് സി.ഇ.ഒ റിട്ട.കേണൽ സഞ്ജീവ് നായർ ഓഫീസ് ഉദ്ഘാടനം ചെയ്തു. 10,000 സ്‌ക്വയർഫീറ്റിലാണ് ടെക്നോസിറ്റിയിലെ കബനി കെട്ടിടത്തിലുള്ള ഷെൽസ്‌ക്വയറിന്റെ ഓഫീസ്. ഷെൽസ്‌ക്വയർ സ്ഥാപകനും ഡയറക്ടറുമായ അരുൺ സുരേന്ദ്രൻ,സി.ഇ.ഒ മായ.ബി.എസ്,സീനിയർ പ്രൊജക്ട് മാനേജർ ജുനൈദ്,ഗ്ലോബൽ സർവീസ് മാനേജർ രഞ്ജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.