തിരുവനന്തപുരം: ക്രൈസ്റ്റ് നഗർ ഹയർസെക്കൻഡറി സ്‌കൂളിൽ വിസ്‌മയക്കാഴ്ചകളുമായി ജർമ്മൻ കലാകാരന്മാരുടെ നൃത്തനാടകശില്പം. സെറൻ ഒറാൻ ആൻഡ് മൂവിംഗ് ബോർഡേഴ്സിന്റെ സ്‌പീൽ ഇം സ്‌പീൽ(ഗെയിം ഇൻടു ഗെയിം) എന്ന ജർമ്മൻ നൃത്തനാടകശില്പത്തിന്റെ അവതരണത്തിനാണ് സ്കൂൾ വേദിയായത്. ഗൊയ്‌ഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു 40 മിനിട്ട് ദൈർഘ്യമുള്ള നൃത്തനാടകം അവതരിപ്പിച്ചത്. മ്യൂണിക് സ്വദേശിയായ സെറൻ ഒറാനാണ് നൃത്തശില്പത്തിന് പിന്നിൽ.