നെടുമങ്ങാട്: കോൺഗ്രസ് ചെക്കക്കോണം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അനുസ്‌മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. ഡി.സി.സി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി തേക്കട അനിൽ,നെട്ടിറച്ചിറ ജയൻ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.അർജുനൻ,സുകുമാരാൻ നായർ,ഫസീല കായ്പ്പാടി,മണ്ഡലം പ്രസിഡന്റ് വിജയരാജ്,വാർഡ് മെമ്പർ ഹേമലത,വിനോദ് എന്നിവർ പങ്കെടുത്തു. ഡോ.നീതു,​ഡോ.അനസ്,ഡോ.വീണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.