തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളായ കണ്ണൂരും കാസർകോടും ഇന്ന് യെല്ലോ അലർട്ടാണ്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാവും. കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.