തിരുവനന്തപുരം: ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ധനസമാഹരണ കാമ്പെയിനിൽ നിന്ന് സമാഹരിച്ച 4.12 ലക്ഷം രൂപ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലിന് കൈമാറി.ശശി തരൂർ എം.പിയും വിദ്യാർത്ഥികളും ചേർന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപിക്ക് ചെക്ക് കൈമാറി.ട്രിൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ സപ്നു ജോർജ്, പ്രിൻസിപ്പൽ റിച്ചാർഡ് ഹെലിബ്രാൻഡ് എന്നിവർ പങ്കെടുത്തു.അമ്മത്തൊട്ടിൽ - നഴ്‌സറി നവീകരിക്കുന്നതിനും കുട്ടികളുടെ ആവശ്യങ്ങൾക്കായും തുക വിനിയോഗിക്കും.