തിരുവനന്തപുരം: അതിയന്നൂർ മുള്ളുവിള പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മാതാ പൗൾട്രി ഫാം അടച്ചുപൂട്ടാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഫാമിന്റെ പ്രവർത്തനം കുട്ടികൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന ആരോഗ്യകരമായ അന്തരീക്ഷത്തിൽ ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ്. ഫാം പ്രവർത്തിക്കുന്നില്ലെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണം. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ,അംഗം ഡോ.എഫ്.വിൽസൺ എന്നിവരുടെ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്.