തിരുവനന്തപുരം: ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാസഹായവും കാരുണ്യ പോലുള്ള സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താൻ പണമുണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർഎം.പി പറഞ്ഞു.
കെ.പി.സി.സി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം 'ഹൃദയാഞ്ജലി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാൻ എ.ഐ.സി.സി തയാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരുകയായിരുന്നു.
എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, അഡ്വ. സുബോധൻ, ഡോ ജോർജ് ഓണക്കൂർ, ഡോ. എൻ.രാധാകൃഷ്ണൻ, ഡോ. ടി.പി. ശങ്കരൻകുട്ടി നായർ, ഡോ. മേരി ജോർജ്, പാളയം ഇമാം ഷുഹൈബ് മൗലവി, സണ്ണിക്കുട്ടി ഏബ്രഹാം, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ശരത്ചന്ദ്ര പ്രസാദ്, രമാദേവി പോത്തൻകോട്, പൂർണചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.