തിരുവനന്തപുരം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കലൂർ കൊച്ചിയുടെ നേതൃത്വത്തിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തുന്ന 'വായനാമധുരം' പരിപാടിയുടെ ഭാഗമായി കൺകോർഡിയ ലൂഥറൻ ഹയർസെക്കൻഡറി സ്‌കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ കെ.സത്യദാസ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സെക്രട്ടറി ശ്രീകല,സാമൂഹിക പ്രവർത്തകൻ എൻ.അജയകുമാർ,പ്രിൻസിപ്പൽ അനിത ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ഡെല്ല.ജെ.ദാസ്,ഗീത,അജന്ത.കെ എന്നിവർ പങ്കെടുത്തു.