ബാലരാമപുരം: ബി.ഡി.ജെ.എസ് കാട്ടാക്കട മണ്ഡലം കമ്മിറ്റി യോഗം കാട്ടാക്കട എസ്.എൻ.ഡി.പി ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് പരുത്തിപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അരുവിപ്പുറം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന വിജയയാത്ര വിജയിപ്പിക്കാനും തീരുമാനമായി. ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ അംഗം ഡി.പ്രേംരാജ്,​ ജില്ലാ വൈസ് പ്രസി‌ഡന്റ് ജി.ശിശുപാലൻ,​ ജില്ലാ ജനറൽ സെക്രട്ടറി വീരണംകാവ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അയ്യപ്പൻ തുമ്പോട് നന്ദി പറഞ്ഞു.