തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ ക്യാബിനറ്റ് ഇൻസ്റ്റലേഷൻ ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2ന് വഴുതയ്‌ക്കാട് ശ്രീമൂലം ക്ലബിൽ നടക്കും.
ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടർമാരായ വി.പി.നന്ദകുമാർ,ആർ.മുരുഗൻ,മുൻ ഗവർണർമാരായ ബി.അജയകുമാർ,കെ.സുരേഷ്,ഡോ.കണ്ണൻ, വൈസ് ഗവർണർമാരായ ജയിൻ.സി.ജോബ്,വി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. 12.5 കോടിയോളം ചെലവ് വരുന്ന വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും ചടങ്ങിലുണ്ടാകും. 2000ലധികം പേർ പങ്കെടുക്കും.