നെടുമങ്ങാട്: കെ.വി.സുരേന്ദ്രനാഥ് മെമ്മോറിയൽ സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവുണ്ട്. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം,ക്ലിനിക്കൽ സൈക്കോളജി,പ്രവർത്തി പരിചയം എന്നിവ. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിബന്ധനകൾക്ക് വിധേയമായി 2025 മാർച്ച് 31 വരെയാണ് സേവന കാലാവധി. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 29ന് രാവിലെ 10.30ന് ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 0472 2812287.