anusmaraman

ചിറയിൻകീഴ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക വാരാചരണത്തിന്റെ ഭാഗമായി രാജീവ്ഗാന്ധി കൾച്ചറൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രക്തദാന ക്യാമ്പും അനുസ്മരണ യോഗവും നടന്നു.

ക്യാമ്പ് രാജീവ് ഗാന്ധി കൾച്ചറൾ ഫോറം പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ശാർക്കര മണ്ഡലം പ്രസിഡന്റ് മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ഷീജ,നേതാക്കളായ ജെ.ശശി,എ.ആർ നിസാർ,മനോജ് മോഹൻ,കെ.ഓമന,കടക്കാവൂർ അശോകൻ,ജയന്തി കൃഷ്ണ, പ്രവീണ കുമാരി,മനു,പനയത്തറ ഷെരീഫ്,മാടൻവിള നൗഷാദ്,ഷൈജു കുറക്കട,വസന്തകുമാരി,വിഷ്ണു മുരുക്കുംപുഴ,കിരൺ കൊല്ലമ്പുഴ,നിഖിൽ കോരാണി എന്നിവർ പങ്കെടുത്തു. ജി.സുരേന്ദ്രൻ സ്വാഗതവും രാധാകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.