തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയിൽ 170-ാമത് ജയന്തി ആഘോഷം ആഗസ്റ്റ് 20ന് നടക്കും. രാവിലെ 9ന് ശാഖാ പ്രസിഡന്റ് ജി.ശിവാനന്ദന്റെയും വൈസ് പ്രസിഡന്റ് എസ്.ശ്രീകുമാറിന്റെയും നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന.

പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് 9.30ന് പതാക ഉയർത്തുകയും യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇരുചക്ര വാഹനത്തിന്റെ ഘോഷയാത്ര ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. വൈകിട്ട് 6ന് സമൂഹപ്രാർത്ഥന,ഗുരുപൂജ, ചതയനിധി ചിട്ടി നറുക്കെടുപ്പ്,വിവിധ ഇനം പെൻഷൻ വിതരണം,ഒാണക്കോടി വിതരണം,പായസസദ്യ എന്നിവ ഉണ്ടായിരിക്കും.

എല്ലാ ശാഖാ മെമ്പർമാരുടെയും ഭവനങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന ചതയനിധി സംഭാവന സ്വീകരിച്ചുതുടങ്ങി. എല്ലാ ശാഖാ മെമ്പർമാരും ശാഖാ ഭാരവാഹികളും വനിതാ സംഘം,യൂത്ത്മൂവ്മെന്റ്,മൈക്രോ,പുരുഷ,വനിത സ്വയംസഹായ സംഘം,കുമാരസംഘം,കുമാരി സംഘം പ്രവർത്തകരും ജയന്തി ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി ജി.സുരേഷ് കുമാർ അറിയിച്ചു.