തോന്നയ്ക്കൽ: ബ്ളൂ മൗണ്ട് പബ്ളിക് സ്കൂളിലെ ഇൻവെസ്റ്റിച്ചർ സെറിമണി സ്കൂൾ അങ്കണത്തിൽ നടന്നു. ബ്ളൂ മൗണ്ട് ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ അഡ്വ.കെ.വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കും ക്യാബിനറ്റ് പദവിയിൽ ഉള്ളവർക്കും മുഖ്യാതിഥിയായ ക്യാപ്ടൻ സുനിൽകുമാർ (കമാന്റിംഗ് ഒാഫീസർ,നേവൽ യൂണിറ്റ്,എൻ.സി.സി) ബാഡ്ജുകൾ നൽകി അധികാരം കൈമാറി.
സ്‌കൂൾ പ്രിൻസിപ്പൽ ഡെൽസി ജോസഫ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബ്ളൂ മൗണ്ട് ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ബോർഡ് അംഗങ്ങളായ ഡോ.അനന്തു വിജയൻ,ലത വിജയൻ,പി.ടി.എ വൈസ് പ്രസിഡന്റ് സിമി സുരേഷ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡെൽസി ജോസഫ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഷെറിൻ സാഹ്‌നി നന്ദിയും പറഞ്ഞു.