csi

തിരുവനന്തപുരം: കാരക്കോണം സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 17-ാമത് ബാച്ചിൽ പഠിച്ച 114 പേരാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. യുണൈറ്റഡ് ക്രിസ്ത്യൻ സെമിനാരി പ്രിൻസിപ്പൽ ഡോ. ഡേവിഡ് ജോയ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ജെ.ബെനറ്റ് എബ്രഹാം, പ്രിൻസിപ്പൽ ഡോ. അനുഷ മെർലിൻ,​ മെഡിക്കൽ സൂപ്രണ്ട് ഡോ.എസ്. ബാബു രാജ്,​ വൈസ് പ്രിൻസിപ്പൽമാരായ ഡോ. അപ്പുക്ക സൂസൻ മാത്യു, ജോ ആൻ ഫെലീസിറ്റ, മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. സ്റ്റാൻഡി ജോൺസ്, മുഹമ്മദ്‌ ബിലാൽ,​ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. റെജി എബനീസർ എന്നിവർ സംസാരിച്ചു.