തിരുവനന്തപുരം : കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി. കലോത്സവത്തിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം ഉടൻപൂർത്തിയാക്കുക, ജൂണിൽ ആരംഭിച്ച പിജി അവസാന വർഷ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകിയ ശേഷം മാത്രം പരീക്ഷകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിർവേദനം നൽകിയത്.
എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ടി.ജി.അഞ്ചു കൃഷ്ണ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.കെ.ആദർശ്, പ്രസിഡന്റ് എം.എസ്.നന്ദൻ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.