കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ ആശുപത്രി തല്ലിത്തകർത്തു. എം.പി വേലു മെമ്മോറിയൽ മെഡിക്കൽ സെന്ററാണ് അക്രമികൾ തല്ലിത്തകർത്തത്. കഴിഞ്ഞ ദിവസം രാത്രി 9ഓടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് കടന്നുകയറിയ അക്രമികൾ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡോ. മനോജ് കുമാറിന്റെ വാഹനവും ആശുപത്രിയുടെ ജനാല ചില്ലുകളും തല്ലി തകർത്തു. ഉടൻ ആശുപത്രിയുടെ പ്രധാന ഡോർ പൂട്ടിയതിനാൽ അക്രമികൾക്ക് അകത്ത് കടക്കാനായില്ല. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ കടന്നുകളഞ്ഞു. എത്രപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.