
കല്ലമ്പലം: കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്‌മൃതി യോഗം സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം എൻ.സുദർശനൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.പി.സവാദ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്‌മൃതി അവാർഡ് ഡോ.ദിവ്യ, ഡോ.അരുൺ എന്നിവർക്ക് സുദർശനൻ കൈമാറി. തുടർന്ന് നിർദ്ധനരായ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിഷ്‌ണു, ജി.സത്യശീലൻ, സജീവ് .പി, സുരേഷ് കുമാർ, മോഹനചന്ദ്രൻ, ഭദ്രൻ പിള്ള, ജയൻ, അമ്പിളി പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.