കാട്ടാക്കട: സൗത്ത് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ സ്ത്രീകളെ പ്രകൃതി സൗഹൃദമല്ലാത്ത സാനിറ്ററി പാഡിൽ നിന്ന് ആർത്തവ കപ്പ് ഉപയോഗത്തിലേക്ക് മാറ്റുന്നതിന്റെ പ്രഖ്യാപനവും റോട്ടറി ക്ളബ് നിർമ്മിച്ചുനൽകിയ പുതിയ വീടുകളുടെ താക്കോൽദാനവും ശശി തരൂർ എം.പി നിർവഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് പാർവതി രഘുനാഥ് പ്രോജക്ട് വിവരണം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ജയകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ, ദിലീപ് കുമാർ, വി.രാധിക, ഡോ. എസ്.എച്ച്.കൃഷ്ണ, എം.സതീഷ് കുമാർ, മൈലക്കര വിജയൻ, എൽ.സാനുമതി, സദാശിവൻ കാണി, ടി.സുദർശനൻ, കെ.സുനിൽകുമാർ, ആർ.ലത, കള്ളിക്കാട് സുരേന്ദ്രൻ, റോട്ടറി ക്ലബ് ഭാരവാഹികളായ അനിത ദൊരൈരൈജ്, എൻ.കൃഷ്ണൻ നായർ, വി.വിജയകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മീരാ എൻ.മേനോൻ, കാളിപാറ അജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.