കടയ്ക്കാവൂർ: വർക്കലത്തോട് മറ്റൊരു ആമയിഴഞ്ചാൻ തോടാകുമെന്ന ഭീതിയിൽ ജനങ്ങൾ. സമീപത്തെ വീടുകളിൽ മരങ്ങൾ കോതിയാലോ വാഴവെട്ടിയാലോ അവ തള്ളുന്നത് വർക്കലതോട്ടിലേക്ക്. അറവുമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും എല്ലാം വർക്കല തോട്ടിലെത്തും. മാലിന്യത്തിന്റെ അളവ് വർദ്ധിക്കാൻ തുടങ്ങിയതോടെ ആരോഗ്യ ഭീഷണിയും ഇവിടുത്തുകാർ നേരിടുന്നുണ്ട്.
വർക്കലത്തോട് അഞ്ചുതെങ്ങ് കായലിലാണ് സന്ധിക്കുന്നത്. പണ്ട് ആ കായലിന്റെ കരയിൽ തൊണ്ട് അഴുക്കാനുള്ള അനവധി വട്ടങ്ങൾ ഉണ്ടായിരുന്നു. അന്ന് തൊണ്ട് പുഴുക്കം ഉണ്ടായിരുന്നതിനാൽ ആരും അനാവശ്യമായ മറ്റ് സാധനങ്ങൾ കായലിൽ ഇടില്ലായിരുന്നു. തൊണ്ട് പുഴുക്കം നിന്നതോടെ ആർക്കും കായലിന്റെ ഉപയോഗവും കുറഞ്ഞു. ഒപ്പം മാലിന്യ നിക്ഷേപ കേന്ദ്രമായി. വർക്കലത്തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കണമെന്നും ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആരോപിച്ചു.