general

ബാലരാമപുരം: കാമരാജ് ഫൗണ്ടഷേൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച കാമരാജ് ജയന്തി വാരാഘോഷത്തിന് തുടക്കമായി. നെല്ലിമൂട്ടിൽ നടന്ന കാമരാജ് ജയന്തി ആഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി ഉദ്ഘാടനം ചെയ്തു. കാമരാജ് ഫൗണ്ടേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ എം.എൽ.എ ജമീലാ പ്രകാശം,​അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുനിൽകുമാർ,​ബ്ലോക്ക് പ‌ഞ്ചായത്ത് മെമ്പർ ബി.ബി സുനിതാറാണി,​പബ്ലിക് സർവീസ് കമ്മിഷൻ മുൻ അംഗം പരശുവയ്ക്കൽ രാജേന്ദ്രൻ,​നെല്ലിമൂട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ,​കാമരാജ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി.സുധാകരൻ,​നെല്ലിമൂട് പ്രഭാകരൻ,​ദേശാഭിവർദ്ധിനി ഗ്രന്ഥശാല പ്രസിഡന്റ് വി.സി.റസൽ,​വി.രത്നരാജ്,​എം.ആർ.വിജയദാസ് എന്നിവർ സംസാരിച്ചു.