തിരുവനന്തപുരം:ഹൈക്കോടതിയിലെയും മറ്റു കോടതികളിലെയും ജഡ്ജിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ ധനവകുപ്പ് 3.79 കോടി അനുവദിച്ചു.
ഹൈക്കോടതി ജഡ്ജിമാർക്ക് 81.50 ലക്ഷമാണ് അനുവദിച്ചത്. സിവിൽ കോടതി ജഡ്ജിമാർക്ക് 59 ലക്ഷവും മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ ജഡ്ജിമാർക്ക് 48 ലക്ഷവും കുടുംബ കോടതി ജഡ്ജിമാർക്ക് 1.91 കോടിയുമാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇതിനായി ഇളവ് വരുത്തി. 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകളും മറ്റ് ധനകാര്യ ഇടപാടുകളും ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറാനാവില്ല.
പഴക്കം ചെന്ന വാഹനങ്ങൾക്ക് പകരം പുതിയ വാഹനം വാങ്ങാൻ പണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിനു കത്തു നൽകിയിരുന്നു.