പാലോട്: നന്ദിയോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്‌പർശം പാലിയേറ്റീവ് സർവീസ് ടീമിന്റെ 18ാമത് വാർഷികം കവിയും എഴുത്തുകാരനുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.മോഹനകുമാർ അദ്ധ്യക്ഷനായി. കവിയും റിട്ട.പ്രൊഫസറുമായ ചായം ധർമ്മരാജൻ മുഖ്യപ്രഭാഷണം നടത്തി. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ കെ.എസ്.ജീവകുമാർ, ടി.കെ.വേണുഗോപാൽ, ആർ.സുനിൽകുമാർ, നന്ദിയോട് ജെ.ബാബു, സി.കെ.സദാശിവൻ, കെ.രത്നാകരൻ നായർ, ടി.എസ്.അജികുമാർ, ബി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.