വെള്ളറട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാന്റിലി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ. ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഗിരീഷ് കുമാർ,​ദസ്തഗീർ,​രാജ്മോഹൻ,​കെ.ജി മംഗളദാസ്,​സാബുപണിക്കർ,​സരള വിൻസെന്റ്,​പാക്കോട് സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് നെയ്യാർ മെഡിസിറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.